പാലക്കാട് നഗരസഭാ ടൗൺഹാൾ നിർമ്മാണത്തിന് 5 കോടി രൂപയുടെ ഭരണാനുമതി

പാലക്കാട് നഗരവാസികളുടെ നീണ്ടനാളത്തെ സ്വപ്നമായ പുതിയ ടൗൺഹാൾ നിർമ്മാണത്തിന് സംസ്ഥാന ബജറ്റിൽ നിന്ന് 5 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു.

നഗരസഭയുടെ കാര്യക്ഷമമായ ഇടപെടലുകളിലൂടെയും സമയബന്ധിതമായ ഫയൽ നീക്കങ്ങളിലൂടെയുമാണ് തദ്ദേശ സ്വയംഭരണ വകുപ്പിന്റെ അംഗീകാരം വേഗത്തിൽ ലഭ്യമായത്.

​🔹 പ്രധാന വിവരങ്ങൾ :

* ഏജൻസി : കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയ തിരുവനന്തപുരം ഹാബിറ്റാറ്റ് ടെക്നോളജി ഗ്രൂപ്പ്

* DPR സമർപ്പണം : 2026 മാർച്ച് 9-ന് നഗരസഭാ ചെയർമാന്റെ മുൻകൂർ അനുമതിയോടെ സർക്കാർ തലത്തിലേക്ക്

* തുടർനടപടി : എം.എൽ.എ ഓഫീസുമായി ചേർന്നുള്ള നിരന്തര ഫോളോ അപ്പുകൾക്ക് ശേഷം ചീഫ് എഞ്ചിനീയറുടെ ശുപാർശയോടെ സർക്കാർ ഉത്തരവിറങ്ങി.

​നഗരത്തിന്റെ സാംസ്കാരിക കൂട്ടായ്മകൾക്ക് പുതിയ ജീവൻ പകരുന്ന പദ്ധതിയുടെ അടുത്തഘട്ട പ്രവൃത്തികൾ ഉടൻ ആരംഭിക്കും.