| പാലക്കാട് നഗരസഭാ ടൗൺഹാൾ നിർമ്മാണത്തിന് 5 കോടി രൂപയുടെ ഭരണാനുമതി | പാലക്കാട് നഗരവാസികളുടെ നീണ്ടനാളത്തെ സ്വപ്നമായ പുതിയ ടൗൺഹാൾ നിർമ്മാണത്തിന് സംസ്ഥാന ബജറ്റിൽ നിന്ന് 5 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചു. നഗരസഭയുടെ കാര്യക്ഷമമായ ഇടപെടലുകളിലൂടെയും സമയബന്ധിതമായ ഫയൽ നീക്കങ്ങളിലൂടെയുമാണ് തദ്ദേശ സ്വയംഭരണ വകുപ്പിന്റെ അംഗീകാരം വേഗത്തിൽ ലഭ്യമായത്. 🔹 പ്രധാന വിവരങ്ങൾ : * ഏജൻസി : കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയ തിരുവനന്തപുരം ഹാബിറ്റാറ്റ് ടെക്നോളജി ഗ്രൂപ്പ് * DPR സമർപ്പണം : 2026 മാർച്ച് 9-ന് നഗരസഭാ ചെയർമാന്റെ മുൻകൂർ അനുമതിയോടെ സർക്കാർ തലത്തിലേക്ക് * തുടർനടപടി : എം.എൽ.എ ഓഫീസുമായി ചേർന്നുള്ള നിരന്തര ഫോളോ അപ്പുകൾക്ക് ശേഷം ചീഫ് എഞ്ചിനീയറുടെ ശുപാർശയോടെ സർക്കാർ ഉത്തരവിറങ്ങി. നഗരത്തിന്റെ സാംസ്കാരിക കൂട്ടായ്മകൾക്ക് പുതിയ ജീവൻ പകരുന്ന പദ്ധതിയുടെ അടുത്തഘട്ട പ്രവൃത്തികൾ ഉടൻ ആരംഭിക്കും. |
|
| ഓപ്പറേഷൻ തൂഫാൻ | ഓപ്പറേഷൻ തൂഫാൻ രണ്ടാംഘട്ട ഉദ്ഘാടനം ബഹു. നഗരസഭ ചെയർമാൻ ശ്രീ. സ്മിതേഷ് നഗരസഭയിൽ ഫ്ലാഗ് ഉയർത്തി നിർവഹിച്ചു. തുടർന്ന് ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലി. ബഹു.പാലക്കാട് ജില്ലാ പോലീസ് മേധാവി ശ്രീ അബ്ദുൾ റാഷി ഐപിഎസ് അവർകൾ, സ്പെഷൽ ബ്രാഞ്ച് DYSP ശ്രീ.സന്തോഷ് അവർകൾ, നഗരസഭ സെക്രട്ടറി ശ്രീ.ജസീത, മുനിസിപ്പാലിറ്റി ജീവനക്കാർ, പോലീസ് ഉദ്യോഗസ്ഥർ, സ്കൂൾ വിദ്യാർത്ഥികൾ, പൊതുജനങ്ങൾ തുടങ്ങിയവർ പങ്കെടുത്തു |
|